Question:
താഴെ പറയുന്നതിൽ മൂർക്കോത്ത് കുമാരനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
- വടക്കേ മലബാറിലെ മൂർക്കോത്ത് കുടുംബത്തിൽ 1874 ൽ ജനിച്ചു
- ശ്രീനാരായണ ഗുരു പ്രതിമ തലശേരി ജഗന്നാഥക്ഷേത്രത്തിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തു
- ഗജകേസരി , കേരള ചിന്താമണി എന്നി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട്
Aഎല്ലാം ശരി
Bമൂന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dഒന്ന് മാത്രം ശരി
Answer:
A. എല്ലാം ശരി
Explanation:
മൂർക്കോത്ത് കുമാരൻ
- ജനനം : 1874, ഏപ്രിൽ 16
- ജന്മസ്ഥലം : തലശ്ശേരി കണ്ണൂർ
- അച്ഛൻ : മൂർക്കോത്ത് രാമുണ്ണി
- അമ്മ : കുഞ്ചിതിരുതേവി
- മരണം : 1941, ജൂൺ 25
- “മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ്” എന്നറിയപ്പെടുന്ന വ്യക്തി
- “വജ്രസൂചി” എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരൻ
- ശ്രീനാരായണഗുരു, ഒയ്യാരത് ചന്തുമേനോൻ, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ തുടങ്ങിയ പ്രസിദ്ധരായ വ്യക്തികളുടെ ജീവചരിത്ര ഗ്രന്ഥം എഴുതിയ വ്യക്തി
- ഗജകേസരി, മിതവാദി, സരസ്വതി, കേരള ചിന്താമണി തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായി പ്രവർത്തിച്ച വ്യക്തി
- തലശ്ശേരിയിൽ പുറത്തിറങ്ങിയ സരസ്വതി പത്രത്തിന്റെ ആദ്യ പത്രാധിപർ (1897).
- മൂർക്കോത്ത് കുമാരൻ പുറത്തിറക്കിയ വിദ്യാഭ്യാസ പ്രസിദ്ധീകരണം : വിദ്യാലയം (1919, തലശ്ശേരി)
- ശ്രീനാരായണ ഗുരു ജീവിച്ചിരിക്കുമ്പോൾതന്നെ അദ്ദേഹത്തിന്റെ പ്രതിമ തലശേരി ജഗന്നാഥക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി
- എസ് എൻ ഡി പിയുടെ രണ്ടാമത്തെ സെക്രട്ടറി
മിതവാദി:
- തലശ്ശേരിയിൽ നിന്നും മിതവാദി പത്രം പ്രസിദ്ധീകരിച്ചത് : മൂർക്കോത്ത് കുമാരൻ (1907).
- മിതവാദി പത്രത്തിന്റെ പ്രഥമ എഡിറ്റർ : മൂർക്കോത്ത് കുമാരൻ (1907)
- 1913 ൽ മൂർക്കോത്ത് കുമാരനിൽ നിന്നും സി കൃഷ്ണൻ മിതാവാദിയുടെ ഉടമസ്ഥാവകാശം നേടുകയും കോഴയികോട് നിന്നും മാസിക ആയി പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.
- കുമാരനാശാന്റെ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച പത്രം : മിതവാദി.
- “തീയ്യരുടെ ബൈബിൾ” എന്നറിയപ്പെടുന്ന മാസിക : മിതവാദി മാസിക.
ചെറുകഥകൾ:
- കുഞ്ചൻ കഥകൾ
- സൈരന്ദ്രി
- ഭാരത കഥാ സംഗ്രഹം
- ശാകുന്തളം ഗദ്യം
ഉപന്യാസങ്ങൾ:
- അമ്മമാരോട് ഒരു പ്രസംഗം
- യാദവ കൃഷ്ണൻ
- വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
നോവലുകൾ:
- അമ്പു നായർ
- കനകം മൂലം
- വസുമതി
കൃതികൾ
- കനകം മൂലം
- വസുമതി
- കാകൻ
- കലികാലവൈഭവം
- മർക്കട സന്ദേശം
- ശാകുന്തളം ഗദ്യം
- തൂലിക നാമങ്ങൾ
- ഗജകേസരി
- പതഞ്ജലി
- പൗരൻ