Question:

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക.

1. രാഷ്ട്രപതി ആണ് ലോകായുക്തയെ നിയമിക്കുന്നത്.

2. ലോകായുക്തയുടെയും ഉപലോകായുക്ത യുടെയും കാലാവധി അഞ്ച് വർഷം ആണ്.

3. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ, ഹൈക്കോടതിയിൽ നിന്നും  ചീഫ് ജസ്റ്റിസ് ആയി വിരമിച്ച വ്യക്തിയോ ആണ് ലോകായുക്ത ആയി നിയമിക്കപ്പെടാനുള്ള യോഗ്യതയായി കണക്കാക്കുന്നത്. 

4. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,  സ്പീക്കർ എന്നിവരടങ്ങുന്ന മൂന്നംഗ പാനൽ ആണ് ലോകായുക്തയായി നിയമിക്കേണ്ട വ്യക്തിയുടെ പേര് നാമനിർദ്ദേശം ചെയ്യുന്നത്.

A1 & 3

B2 & 3

C1,3 & 4

D2,3 & 4

Answer:

D. 2,3 & 4

Explanation:

  • സംസ്ഥാന ഗവർണർ ആണ് ലോകായുക്തയെ നിയമിക്കുന്നത് .
  • സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ, ഹൈക്കോടതിയിൽ നിന്നും ചീഫ് ജസ്റ്റിസ് ആയി വിരമിച്ച വ്യക്തിയോ ആണ് ലോകായുക്ത ആയി നിയമിക്കപ്പെടാനുള്ള യോഗ്യതയായി കണക്കാക്കുന്നത്.
  • വിരമിച്ച ഹൈക്കോടതി ജഡ്ജിയോ നിലവിലെ ഹൈക്കോടതി ജഡ്ജിയോ ആണ് ഉപലോകായുക്ത ആയി നിയമിക്കപ്പെടാനുള്ള യോഗ്യതയായി കണക്കാക്കുന്നത്.
  • മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന മൂന്നംഗ പാനൽ ആണ് ലോകായുക്തയായി നിയമിക്കേണ്ട വ്യക്തിയുടെ പേര് ഗവർണർക്ക് നാമനിർദ്ദേശം ചെയ്യുന്നത്.
  • ലോകായുക്ത യുടെയും ഉപലോകായുക്ത യുടെയും കാലാവധി അഞ്ച് വർഷം ആണ്.
  • പുനർനിയമനം ഇവിടെ സാധ്യമല്ല

Related Questions:

രാഷ്ട്രപതി പദവിയിൽ എത്തിയ ആദ്യ മലയാളി ആരാണ് ?

ബ്രിട്ടൻ സന്ദർശിച്ച ആദ്യ രാഷ്ട്രപതി ആരാണ് ?

താഴെ പറയുന്നവയിൽ കെ. ആർ നാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി 

2) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

3) ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മലയാളി 

4) മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി പ്രസിഡണ്ടായ ഏക വ്യക്തി. 

ഇന്ത്യയ്ക്ക് ഒരു രാഷ്‌ട്രപതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് നടപടികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?