Question:

കേരളത്തിലെ ആദ്യ വനിത മന്ത്രിയായ കെ.ആർ ഗൗരിയമ്മയുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക:

Aഗൗരിയമ്മയുടെ ആത്മകഥയുടെ പേര് - "ജീവിതം ഒരു സമരം"

B1957 ലെ ഇ.എം.എസ് മന്ത്രിസഭയിലെ ഏക സ്ത്രീസാന്നിധ്യം

CJSS എന്ന രാഷ്ട്രീയ രാഷ്ട്രീയ പ്രസ്ഥാനം രൂപികരിച്ചു

Dതിരുവിതാംകൂറിൽ ഈഴവ സമുദായത്തിൽ നിന്ന് നിയമ ബിരുദം നേടിയ ആദ്യ വനിത

Answer:

A. ഗൗരിയമ്മയുടെ ആത്മകഥയുടെ പേര് - "ജീവിതം ഒരു സമരം"

Explanation:

കെ ആർ ഗൗരിയമ്മ

  • 1919 ജൂലൈ 14 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ജനിച്ചു.

  • കേരളത്തിലെ ആദ്യ വനിത മന്ത്രി

  • ഒന്നാം മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്‌ വകുപ്പുകള്‍ കൈകാര്യം ചെയ്ത വ്യക്തി.

  • കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ തവണ മത്സരിക്കുകയും, തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വനിത.

  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത

  • കേരള നിയമസഭയില്‍ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ച ആദ്യ റവന്യൂ മന്ത്രി

  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത

  • കേരളത്തില്‍ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത

  • സാമൂഹികക്ഷേമ മന്ത്രിയെന്ന നിലയില്‍ കേരളത്തില്‍ വനിതാ കമ്മീഷന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തി.

  • 1994 ൽ രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതി പാർട്ടിയുടെ സ്ഥാപക നേതാവ്‌ 

  • 'ആത്മകഥ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഗൗരിയമ്മയുടെ ആത്മകഥക്ക് 2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

  • 2021 മെയ് 11 ന് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു.

NB : ‘തിരുവിതാംകൂറിന്റെ ഝാ‌ന്‍സീറാണി‘ എന്നറിയപ്പെടുന്ന അക്കാമ്മാചെറിയാന്റെ ആത്മകഥയാണ് "ജീവിതം ഒരു സമരം".


Related Questions:

നിലവിലെ കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രിയാര് ?

"സമരം തന്നെ ജീവിതം" ആരുടെ ആത്മകഥയാണ്?

പട്ടിണി ജാഥ നടന്നത്?

സുതാര്യ കേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ?

ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്?