Question:

ഇന്ത്യയിൽ ദാരിദ്ര നിർണയവുമായി ബന്ധപ്പെട്ടുള്ള കമ്മീഷൻ :

Aലക്‌ഡാവാല കമ്മീഷൻ

Bസുരേഷ് ടെണ്ടുൽക്കർ കമ്മീഷൻ

Cസി. രംഗരാജൻ കമ്മീഷൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

ലക്‌ഡാവാല കമ്മീഷൻ

  • ഇന്ത്യയിലെ ദാരിദ്ര്യരേഖ നിശ്ചയിക്കാൻ സാമ്പത്തിക വിദഗ്ധൻ പ്രൊഫസർ ഡി ടി ലക്‌ഡാവാലയുടെ നേതൃത്വത്തിൽ 1993-ൽ സ്ഥാപിച്ച കമ്മിറ്റിയാണ് ലക്‌ഡാവാല കമ്മിറ്റി.
  • ഈ കമ്മറ്റിയുടെ ശുപാർശകൾ പ്രധാനമായും അരി,പരിപ്പ് ,മാംസം, മത്സ്യം, മുട്ട, പച്ചക്കറികൾ, പഴങ്ങൾ എന്നിമാംസംടുന്ന പോഷകാഹാര ലഭ്യത എല്ലാ വിഭാഗം ആളുകൾക്കും ഉറപ്പുവരുത്തുക എന്നതായിരുന്നു.

സുരേഷ് ടെണ്ടുൽക്കർ കമ്മിറ്റി

  • 2009ൽ രൂപീകരിക്കപ്പെട്ട കമ്മിറ്റി.
  • കലോറി ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യം കണക്കാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റു മാനദണ്ഡങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഈ കമ്മിറ്റി പ്രവർത്തിച്ചത്

ഈ സമിതി താഴെ പറയുന്ന ശുപാർശകൾ നൽകി :

  • ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉടനീളം ഒരു ഏകീകൃത ദാരിദ്ര്യരേഖ ബാസ്കറ്റ് (PLB) ക്രമപ്പെടുത്തുക.
  • വില ക്രമീകരണവുമായി ബന്ധപ്പെട്ട സ്ഥലപരവും താൽക്കാലികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വില ക്രമീകരണ നടപടിക്രമത്തിലെ മാറ്റങ്ങൾ ശുപാർശ ചെയ്തു
  • ദാരിദ്ര്യം കണക്കാക്കുമ്പോൾ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള സ്വകാര്യ ചിലവുകളെ കൂടെ സംയോജിപ്പിക്കുക.

സി. രംഗരാജൻ കമ്മീഷൻ

  • 2012ൽ രൂപീകരിക്കപ്പെട്ടു.
  • മുൻകാലത്ത് ടെണ്ടുൽക്കർ കമ്മിറ്റി നൽകിയ ശുപാർശകളെ നിരാകരിച്ചു.
  • രംഗരാജൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നഗരങ്ങളിൽ 47 രൂപയിൽ താഴെ ചെലവിടുന്ന വ്യക്തികളെ ദരിദ്രരായി കണക്കാക്കണം.
  • ഗ്രാമങ്ങളിൽ പ്രതിദിനം 32 രൂപയിൽ താഴെ ചെലവിടുന്ന വ്യക്തികളെയും ദരിദ്രരായി കണക്കാക്കണം എന്ന് കമ്മിറ്റി ശുപാർശ ചെയ്തു.

 


Related Questions:

ആദ്യകാലങ്ങളിൽ ഇന്ത്യയിൽ 'ദാരിദ്ര്യരേഖ' കണക്കാക്കാൻ ശ്രമിച്ച ഒരാളായിരുന്നു ദാദാബായ് നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാർഗ്ഗം എന്തായിരുന്നു ?

ഇന്ത്യയിൽ ആദ്യമായി മൾട്ടിഡിമെൻഷനൽ പോവെർട്ടി ഇൻഡക്സ് ആരംഭിച്ച സംസ്ഥാനം ?

ഇന്ത്യയിൽ ദരിദ്രരെ നിർണയിക്കുന്നതിന് സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ മാർഗം നിർദ്ദേശിച്ച വ്യക്തി ?

ഒരു രാജ്യത്തെ ജനങ്ങളെ ദരിദ്രരെന്നും ദരിദ്രർ അല്ലാത്തവർ എന്നും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖ ?