Question:

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് കണ്ടുപിടിക്കുക. 

(i) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്. 

(ii) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. 

(iii) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.

A(1) ഉം (i) ഉം മാത്രം

B(i) ഉം (iii) ഉം മാത്രം

C(ii) ഉം (iii) ഉം മാത്രം

Dമുകളിൽ പറഞ്ഞവയൊന്നുമല്ല

Answer:

C. (ii) ഉം (iii) ഉം മാത്രം

Explanation:

(i) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ എന്നാൽ രാജ്യസഭയാണ്. രാജ്യസഭയെ പിരിച്ച് വിടാൻ സാധിക്കില്ല. അത് കൊണ്ട് അതൊരു സ്ഥിരം സഭയാണ്. (ii) 233 അംഗങ്ങളെ ഇലക്ഷനിലൂടെ തിരഞ്ഞെടുക്കുന്നു, ബാക്കി 12 പേരെ പ്രസിഡന്റ് നോമിനേറ്റ് ചെയ്യുകയുമാണ്. iii) രാജ്യസഭയുടെ ചെയർമാനെ അംഗങ്ങളിൽ നിന്നല്ല തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ വൈസ് പ്രസിഡന്റാണ് ചെയർമാൻ.


Related Questions:

ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം :

രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ആരായിരുന്നു ?

സംയുക്ത സമ്മേളനം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ അവതരിപ്പിച്ച ആദ്യ ബില്ല് ഏത് ?

Who among the following was the first Speaker of the Lok Sabha?