Question:
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.
i)ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാവകാശം ഉള്ളത്.
ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ. ബി. ഐ. ആണ്.
iii) ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ. ബി. ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്.
iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കുറക്കുന്നു.
മുകളിലത്തെ ഏതൊക്കെ പ്രസ്താവനകളാണ് ശരി ?
Aiഉം iiഉം iv മാത്രം
Bii, ill ഉം iv മാത്രം
Cii, iii മാത്രം
Di, iv മാത്രം
Answer:
C. ii, iii മാത്രം
Explanation:
- നാണയങ്ങൾ പുറത്തിറക്കുന്നത് ധനകാര്യമന്ത്രാലയം ആണ്.
- നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ അത് നിയന്ത്രിക്കാനായി ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കൂട്ടുകയാണ് ചെയ്യുന്നത്.