Question:

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളെ പരിഗണിക്കുക ?

  1. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം 1745 മുതൽ മുതൽ1747 വരെ ആയിരുന്നു.
  2. യൂറോപ്പിലുണ്ടായ ആംഗ്ലോ ഫ്രഞ്ച് യുദ്ധത്തിൻറെ പരിണത ഫലമായിരുന്നു ഒന്നാം കർണാട്ടിക് യുദ്ധം.

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

B. 2 മാത്രം ശരി

Explanation:

  • 1746 മുതൽ 1748 വരെയായിരുന്നു ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം.
  • ഒന്നാമത്തെ കർണാട്ടിക് യുദ്ധം യൂറോപ്പിലെ ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ചുവടുപിടിച്ചായിരുന്നു.
  • ഇതിൽ ഫ്രാൻസും ബ്രിട്ടണും വിരുദ്ധ ചേരികളിലായിരുന്നു.
  • ഇന്ത്യയിൽ വ്യാപാര കുത്തക നേടിയെടുക്കാനുള്ള ബ്രിട്ടീഷുകാരുടെയും ഫ്രഞ്ച്കാരുടെയും ശ്രമമായിരുന്നു ഇതിന് മുഖ്യ കാരണമായത്.
  • ഫ്രഞ്ച് ഗവർണറായിരുന്ന ഡ്യൂപ്ലൈ ഇംഗ്ലീഷുകാരുമായി ചർച്ചകൾ നടത്തി.എങ്കിലും ബ്രിട്ടീഷുകാർ സന്ധിക്ക് തയ്യാറായില്ല.
  • യുദ്ധത്തിനൊടുവിൽ ഡ്യൂപ്ലൈ ഇംഗ്ലീഷുകാരിൽ നിന്നും മദ്രാസ്സ് പിടിച്ചെടുത്തു . 

Related Questions:

ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം 1792-ൽ മലബാർ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറിയ രാജാവ് ആരാണ് ?

Which one of the following Act is called Montague - Chelmsford reforms?

നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന വർഷം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? 

  1. 1802 ഡിസംബർ 31-ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പൂനയിലെ മറാഠാ പേഷ്വാ ആയിരുന്ന ബാജി റാവു രണ്ടാമനും തമ്മിൽ പൂനാ യുദ്ധത്തിനുശേഷം ഒപ്പുവച്ച ഉടമ്പടിയാണ് ബാസെയ്ൻ ഉടമ്പടി. 
  2. മറാത്ത സാമ്രാജ്യത്തിന്റെ പതനത്തിന് നിർണ്ണായകയമായ വഴിയൊരുക്കിയത് ഈ ഉടമ്പടിയാണ്.

' ബക്സാർ യുദ്ധം ' നടന്ന വർഷം ഏതാണ് ?