Question:
ജ്ഞാനപീഠ പുരസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ
a)പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയത് ഒരു മലയാളിയാണ്.
b) അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ 'കയർ' 1984 ലെ ജ്ഞാനപീഠ പുരസ്കാരം നേടി .
c) ജ്ഞാനപീഠ പുരസ്കാരം ഒരു സർക്കാർ പുരസ്കാരമല്ല.
d) സാഹിത്യത്തിലെ സമഗ്രസംഭാവന പരിഗണിച്ച് മലയാളത്തിലെ മൂന്ന് എഴുത്തുകാർക്ക് ജ്ഞാനപീഠം ലഭിച്ചു.
Aa,b,c
Ba,c,d
Ca,b,d
Db, d
Answer:
B. a,c,d
Explanation:
ജ്ഞാനപീഠം
- ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനമാണ് ജ്ഞാനപീഠം
- ഭാരതത്തിലെ പരമോന്നത സാഹിത്യബഹുമതിയാണെങ്കിലും ജ്ഞാനപീഠം നൽകുന്നത് കേന്ദ്ര സർക്കാരോ ഏതെങ്കിലും സംസ്ഥാന സർക്കാരോ അല്ല: പത്രസ്ഥാപനമായ 'ടൈംസ് ഓഫ് ഇന്ത്യ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റാണ്.
- 1944 ഫെബ്രുവരി 14നാണ് ജ്ഞാനപീഠം ട്രസ്റ്റ് രൂപീകരിച്ചത്.
- ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ
- ജ്ഞാനപീഠം പുരസ്കാരം ആരംഭിച്ചത് - 1965
- ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം
- ആദ്യ ജ്ഞാനപീഠം സ്വന്തമാക്കിയത് ഒരു മലയാളിയാണ് - ജി.ശങ്കരക്കുറുപ്പ്
- ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ
- ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് - താരാശങ്കർ ബന്ദോപാദ്യായ് (1966, ബംഗാൾ)
- ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത - ബംഗാളി എഴുത്തുകാരിയായ ആശാപൂർണ ദേവി (1976)
- ആശാപൂർണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി - പ്രഥം പ്രതിശ്രുതി
- ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത - അമൃതപ്രീതം (1981, പഞ്ചാബി)
- ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി - അക്കിത്തം അച്യുതൻ നമ്പൂതിരി (93 വയസ്സ്)
- ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - പി.വി.അഖിലാണ്ഡം (തമിഴ്, 52 വയസ്സ്)
- 23 ഭാഷകളിലെ സാഹിത്യകൃതികൾക്കാണ് ജ്ഞാനപീഠം നൽകുന്നത്
- എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിക്ക് ജ്ഞാനപീഠം പുരസ്കാരം നൽകുന്നത് നിർത്തലാക്കി,തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക്, അതായത് മൊത്തം കൃതികൾ പരിഗണിച്ച് അവാർഡ് നൽകി തുടങ്ങിയ വർഷം - 1982
ജ്ഞാനപീഠം നേടിയ മലയാളികൾ
- ജി.ശങ്കരക്കുറുപ്പ് (1965) (ഓടക്കുഴൽ)
- എസ്.കെ.പൊറ്റെക്കാട് (1980) (ഒരു ദേശത്തിൻ്റെ കഥ)
- തകഴി (1984) (കയർ)
- എം.ടി.വാസുദേവൻ നായർ (1995)(സമഗ്ര സംഭാവന)
- ഒ.എൻ.വി കുറുപ്പ് (2007)(സമഗ്ര സംഭാവന)
- അക്കിത്തം (2019)(സമഗ്ര സംഭാവന)