Question:
ക്യൂണിഫോം ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഹാരപ്പൻ സംസ്കാരം
Bമെസപ്പെട്ടോമിയൻ സംസ്കാരം
Cഈജിപ്ത് സംസ്കാരം
Dചൈനീസ് സംസ്കാരം
Answer:
B. മെസപ്പെട്ടോമിയൻ സംസ്കാരം
Explanation:
മെസപ്പൊട്ടേമിയൻ സംസ്കാരം
- ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നത്- മെസപ്പൊട്ടേമിയൻ സംസ്കാരം
- യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം-മെസപ്പൊട്ടേമിയൻ സംസ്കാരം
- മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം- ഇറാഖ്
- മെസപ്പൊട്ടേമിയൻ എന്ന വാക്കിനർത്ഥം- രണ്ട് നദികൾക്കിടയിലുള്ള പ്രദേശം
- മെസപ്പൊട്ടേമിയയെ ചന്ദ്രകലാതടം എന്ന് വിശേഷിപ്പിച്ച പുരാവസ്തുഗവേഷകൻ: പ്രൊഫ. ബ്രസ്റ്റഡ്
- മെസപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന പ്രധാന സംസ്കാരങ്ങൾ : സുമേറിയൻ, അക്കാഡിയൻ, അസീറിയൻ, ബാബിലോണിയൻ
- മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം: സുമേറിയൻ സംസ്കാരം
- മെസപ്പൊട്ടേമിയക്കാരുടെ എഴുത്ത് വിദ്യ അറിയപ്പെടുന്നത് : ക്യൂണിഫോം
- ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത്: മെസപ്പൊട്ടേമിയക്കാർ
- ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് : സുമേറിയൻ (മെസപ്പൊട്ടേമിയൻ) ജനത
- സംസ്കാരത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്: മെസപ്പൊട്ടേമിയൻ സംസ്കാരം