Question:

ദേശീയ വനിതാ കമ്മീഷന്റെ നിലവിലെ അധ്യക്ഷ?

Aസുഗതകുമാരി

Bരാഷ്ട്രമഹിള

Cരേഖ ശർമ്മ

Dവിജയ കിഷോർ രഹത്കറെ

Answer:

D. വിജയ കിഷോർ രഹത്കറെ

Explanation:

• ദേശീയ വനിതാ കമ്മീഷൻ്റെ ഒൻപതാമത്തെ അധ്യക്ഷയാണ് വിജയ കിഷോർ രഹത്കറെ • 2016-21 കാലയളവിൽ മഹാരാഷ്ട്രയിലെ വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചിരുന്നു • മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കെ ഇവർ സ്ത്രീകൾക്ക് വേണ്ടി അവതരിപ്പിച്ച പദ്ധതികൾ ♦ സക്ഷമ - ആസിഡ് ആക്രമണങ്ങളെ അതിജീവിച്ചവർക്ക് പിന്തുണ നൽകുന്ന പദ്ധതി ♦ പ്രജ്വല - സ്വയം സഹായ സംഘങ്ങളെ കേന്ദ്ര പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി ♦ സുഹിത - 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിതാ ഹെൽപ്പ്ലൈൻ • വനിതകളുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി "സാദ്" എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ചു • വിജയ കിഷോർ രഹത്കറെ രചിച്ച പുസ്‌തകങ്ങൾ - Vidhilikhit, Aurangabad : Leading to Wide Roads • ജയന്തി പടനായിക് ആണ് ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ.


Related Questions:

The first Vigilance Commissioner of India :

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്നത് എന്ന്?

ആദ്യത്തെ പട്ടിക വർഗ കമ്മീഷൻ ചെയർമാൻ

ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മീഷന്‍ രൂപീകൃതമായ വര്‍ഷം ?

ലിബർഹാൻ കമ്മിഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്?