App Logo

No.1 PSC Learning App

1M+ Downloads
ഒലിവ് റിഡ്‌ലി ആമകളെ സംരക്ഷിക്കുന്ന ദേവി നദി, ഏത് നദിയുടെ പ്രധാന കൈവഴിയാണ് ?

Aബിയാസ്

Bഇന്ദ്രാവതി

Cമഹാനദി

Dഗോദാവരി

Answer:

C. മഹാനദി

Read Explanation:

മഹാനദി നദീവ്യൂഹം

  • ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിലെ സിഹാവയിൽ നിന്നുമാണ് മഹാനദിയുടെ ഉത്ഭവം. 

  • മഹാനദിയുടെ ഉൽഭവസ്ഥാനം മൈകല മലനിരകൾ

  • ഒഡീഷയിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന മഹാനദിക്ക് 857 കിലോമീറ്റർ നീളവും 1.42 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വൃഷ്ടിപ്രദേശവുമുണ്ട്.

  • ഛത്തിസ്‌ഗഢ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.

  • ദുധ്‌വ അണക്കെട്ട് ഛത്തിസ്ഗഢ് ആണ്. 

  • ഷിയോനാഥ്, ഓങ്, ടെൽ, ഇബ്, ജോംഗ് എന്നിവ ആണ് പോഷക നദികൾ.

  • മഹാനദിയുടെ പോഷക നദികളിൽ ഏറ്റവും വലുതായ, ഛത്തിസ്‌ഗഢ് സംസ്ഥാനത്തെ ഷിവ്നാഥ് ( ഷിയോനാഥ് Shivnath River) ആണ് ഇന്ത്യയിൽ സ്വകാര്യവത്ക്കരിക്കപ്പെട്ട ആദ്യ നദി.

  • ഒലിവ് റിഡ്‌ലി ആമകളെ സംരക്ഷിക്കുന്ന ദേവി നദി, മഹാനദിയുടെ പ്രധാന കൈവഴികളിൽ ഒന്നാണ്. 


Related Questions:

Which among the following river islands is not located on the banks of river Brahmaputra?
മാർബിൾ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് നദി ഏത് ?
ഇബ് , ടെൽ എന്നിവ ഏത് നദിയുടെ പോഷകനദികളാണ് ?
പ്രവര അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?