Question:
പ്രമേഹം എന്ന രോഗത്തിന് കാരണമാകുന്നത് ഏത് ഹോർമോണിന്റെ ഉൽപാദനം കുറയുന്നതാണ് ?
Aഇൻസുലിൻ
Bഗ്ലൂക്കഗോൺ
Cതൈറോക്സിൻ
Dമെലാടോണിൻ
Answer:
A. ഇൻസുലിൻ
Explanation:
- പാൻക്രിയാസ് ഗ്രന്ഥി സ്രവിക്കുന്ന ഹോർമോൺ - ഇൻസുലിൻ
- പാൻക്രിയാസിന്റെ അന്തഃസ്രാവി ഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗം - ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്
- ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റാകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ - ഇൻസുലിൻ
- കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ - ഇൻസുലിൻ
- ഇൻസുലിൻ കണ്ടെത്തിയത് - ഫെഡറിക് ബാന്റിംഗ് ,ചാൾസ് ബെസ്റ്റ് ( 1921 )
- പ്രമേഹം എന്ന രോഗത്തിന് കാരണമാകുന്നത് - ഇൻസുലിൻ
- മൂത്രത്തിലൂടെ ഗ്ലൂക്കോസ് നഷ്ടമാവുകയും കീറ്റോൺ ബോഡികൾ എന്ന ദോഷകരമായ സംയുക്തങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥ - പ്രമേഹം ( ഡയബറ്റിസ് മെല്ലിറ്റസ് )