Question:
ഡോ.ഹെർമൻ ഗുണ്ടർട്ട് താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aലണ്ടൻ മിഷൻ സൊസൈറ്റി
Bബാസൽ മിഷൻ
Cചർച്ച് മിഷൻ സൊസൈറ്റി
Dപ്രഷ്യൻ മിഷനറി
Answer:
B. ബാസൽ മിഷൻ
Explanation:
കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്ന ഡോ. ഹെർമൻ ഗുണ്ടർട്ട് ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. സ്വിറ്റ്സർലാണ്ടിലെ ബാസൽ പട്ടണം കേന്ദ്രമാക്കി ആഗോളതലത്തിൽ ക്രിസ്തുമതപ്രചാരണത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഒരു മിഷണറി സംഘടനയായിരുന്നു ബാസൽ മിഷൻ (ബാസൽ ഇവാഞ്ചെലിക്കൽ മിഷണറി സൊസൈറ്റി എന്നും അറിയപ്പെട്ടിരുന്നു)