നാലാം പഞ്ചവത്സര പദ്ധതി കാലയളവിൽ ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. 14 വാണിജ്യബാങ്കുകൾ ദേശസാൽക്കരിച്ചതും ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം (ബുദ്ധൻ ചിരിക്കുന്നു) നടത്തിയതും ഈ പദ്ധതിക്കലയളവിലാണ്. കൂടാതെ 1971 ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം, ബംഗ്ലാദേശ് വിമോചനയുദ്ധം എന്നിവ നടന്നതും ഇതേ കാലയളവിലാണ്.