Question:

നബാർഡ് രൂപീകരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലയളവിലാണ് ?

A3

B5

C6

D7

Answer:

C. 6

Explanation:

നബാർഡ്

  • നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് എന്നാണ് നബാർഡിന്റെ പൂർണരൂപം.
  • കാർഷിക-ഗ്രാമവികസന മേഖലകൾക്കായി 1982 ജൂലൈ 12 നാണ് ഇത് രൂപീകരിച്ചത്.
  • കൃഷിക്കും ഗ്രാമവികസനത്തിനും വായ്‌പകൾ നൽകുന്ന ദേശീയ ബാങ്ക്
  • എല്ലാ ഗ്രാമീണ വായ്പാ സ്ഥാപനങ്ങൾക്കും (Rural credit institutions) ധനസഹായം നൽകുകയും അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന, പരമോന്നത സ്ഥാപനം 
  • നബാർഡിന്റെ ആസ്ഥാനം - മുംബൈ
  • നബാർഡിന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ - ശിവരാമൻ കമ്മീഷൻ 
  • ഇനിപ്പറയുന്ന സ്ഥാപനങ്ങൾ  സംയോജിപ്പിചാണ് നബാർഡ് രൂപീകൃതമായത്.
    • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഗ്രികൾച്ചർ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെന്റ്,
    • റൂറൽ പ്ലാനിംഗ് ആൻഡ് ക്രെഡിറ്റ് സെൽ
    • അഗ്രികൾച്ചർ റീഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ  

Related Questions:

വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് പാസ്സാക്കിയ വര്‍ഷം ഏത് ?

ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?

ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?

രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം അവതരിപ്പിച്ച പൊതുമേഖലാ ബാങ്ക് ഏത് ?

Which of the following is not a method of controlling inflation?