Question:
കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
Aആറാം പഞ്ചവത്സര പദ്ധതി
Bഎട്ടാം പഞ്ചവത്സര പദ്ധതി
Cഒമ്പതാം പഞ്ചവത്സര പദ്ധതി
Dപത്താം പഞ്ചവത്സര പദ്ധതി
Answer:
C. ഒമ്പതാം പഞ്ചവത്സര പദ്ധതി
Explanation:
- സംസ്ഥാനസർക്കാരും നബാര്‍ഡും തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയാണ് കുടുംബശ്രീ.
- 1998 മേയ് 17 നു പ്രധാനമ്രന്തി അടല്‍ ബിഹാരി വാജ്പേയിയാണ് മലപ്പുറത്തു കുടുംബ്രശീയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്.
- നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത് - 1999 ഏപ്രില്‍ 1
- കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് State Poverty Eradication Mission (SPEM) എന്ന പേരിലാണ്.
- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് കുടുംബശ്രീയുടെ ഗവേണിംഗ് ബോഡിയുടെ അധ്യക്ഷന്‍.
- 'സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്' എന്നതാണ് കുടുംബശ്രീയുടെ ആപ്തവാക്യം.