Question:
അമേരിക്കൻ കോളനികളിൽ ബ്രിട്ടൺ 'ഗ്രാൻവില്ലെ നയങ്ങൾ' നടപ്പിലാക്കിയ കാലഘട്ടം?
A1763 മുതൽ 1765 വരെ
B1861 മുതൽ1865 വരെ
C1773 മുതൽ 1775 വരെ
D1780 മുതൽ 1785 വരെ
Answer:
A. 1763 മുതൽ 1765 വരെ
Explanation:
ഗ്രാൻവില്ലെ നയങ്ങൾ (Granville Measures)
- സപ്തവല്സര യുദ്ധത്തിന് ശേഷം ബ്രിട്ടൺ അവരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വേണ്ടി കോളനികൾക്ക് മേൽ ചുമത്തിയ നികുതി നയങ്ങളാണ് ഇവ.
- 1763 മുതൽ 1765 വരെയാണ് ഈ നയങ്ങൾ നടപ്പിലാക്കിയിരുന്നത്
-
ഈ നയങ്ങൾ നടപ്പിലാക്കിയ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ജോർജ് ഗ്രാൻവില്ലെയുടെ പേരിൽ നിന്നാണ് നയത്തിന് Granville Measures എന്ന പേര് ലഭിച്ചത്
ഗ്രാൻവില്ലെ നയങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ നിയമങ്ങൾ:
- 1764 ലെ പഞ്ചസാര നിയമം
- ഈ നിയമ പ്രകാരം ഫ്രാൻസിൽ നിന്നും സ്പെയിനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പഞ്ചസാരക്ക് അമിത നികുതി ഏർപ്പെടുത്തി.
- കറൻസി നിയമം 1764
- അമേരിക്കൻ കറൻസിയുടെ അച്ചടി നിർത്തലാക്കി
- കോർട്ടറിങ് നിയമം 1765
- ബ്രിട്ടീഷ് ഗവൺമെന്റ്റിന് ബ്രിട്ടീഷ് പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലംപ്രയോഗിച്ച് താമസിക്കുവാനുള്ള നിയമാനുവാദം നൽകി
- സ്റ്റാമ്പ് നിയമം 1765
- രേഖകൾ പേപ്പറുകൾ ലൈസൻസുകൾ പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് നികുതികൾ ഏർപ്പെടുത്തി