Question:
പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ, പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും നിർമ്മിക്കപ്പെട്ട കാലഘട്ടം ?
Aഓൾഡ് കിങ്ങ്ഡം
Bമിഡിൽ കിങ്ങ്ഡം
Cന്യൂ കിങ്ങ്ഡം
Dഇവയൊന്നുമല്ല
Answer:
A. ഓൾഡ് കിങ്ങ്ഡം
Explanation:
പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു :
-
- ഓൾഡ് കിങ്ങ്ഡം - പ്രാഥമിക വെങ്കല യുഗം
- മിഡിൽ കിങ്ങ്ഡം - മധ്യ വെങ്കല യുഗം
- ന്യൂ കിങ്ങ്ഡം - ആധുനിക / അന്ത്യ വെങ്കല യുഗം
ഓൾഡ് കിങ്ങ്ഡം
- ഓൾഡ് കിങ്ങ്ഡത്തിന്റെ കാലഘട്ടത്തിൽ വർദ്ധിച്ച കാർഷിക ഉൽപാദനക്ഷമതയും അതിന്റെ ഫലമായുണ്ടാകുന്ന ജനസംഖ്യയും വികാസം പ്രാപിച്ച കേന്ദ്രഭരണകൂടവും വാസ്തുവിദ്യ, കല, സാങ്കേതികവിദ്യ എന്നിവയിൽ വലിയ പുരോഗതികൾ സാധ്യമാക്കി.
- പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും ഓൾഡ് കിങ്ങ്ഡത്തിന്റെ കാലത്താണ് നിർമ്മിച്ചത്.
- അതിനാൽ തന്നെ 'പിരമിഡുകളുടെ യുഗം' എന്നറിയപ്പെടുന്നത് ഈ കാലഘട്ടമാണ്