Question:

ഇ.സി.ജോർജ് സുദർശൻ ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?

Aസസ്യശാസ്‌ത്രജ്ഞന്‍

Bഉദ്യോഗസ്ഥന്‍

Cഭൗതിക ശാസ്‌ത്രജ്ഞന്‍

Dപുരാവസ്‌തു ശാസ്‌ത്രജ്ഞന്‍

Answer:

C. ഭൗതിക ശാസ്‌ത്രജ്ഞന്‍

Explanation:

ഇ.സി.ജി. സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു. ക്ഷീണ ബലത്തെ സംബന്ധിച്ച വി - എ സിദ്ധാന്തം, ക്വാണ്ടം ഒപ്റ്റിക്സിലെ മൗലിക ഗവേഷണം, തുറന്ന ക്വാണ്ടം വ്യവസ്ഥകളെ സംബന്ധിച്ച കണ്ടെത്തലുകൾ, പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകൾ എന്നിവയാണ്‌ അദ്ദേഹത്തിന്റെ മുഖ്യസംഭാവനകളായി കരുതപ്പെടുന്നത്.


Related Questions:

ന്യൂട്രോൺ കണ്ടുപിടിച്ചത് ആര്?

പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?

ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന പദാർത്ഥം

ഹൈഡ്രോളിക് പ്രസിന്റെ പ്രവർത്തനതത്വം ഏത് ?

വൈദ്യുതിയുടെ വാണിജ്യ ഏകകം?