Question:
സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയായ പിസാ ടെസ്റ്റ് മായി (PISA . Programme for International Student Assessement) ബന്ധപ്പെട്ട ചില പ്രസ്താവനകൾ വിലയിരുത്തുക :
1. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്
2. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്നത്
3. രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ് നടത്താറുള്ളത്
4.പിസ റാങ്കിങ്ങിൽ മികച്ചു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
5.2021-ൽ നടന്ന പിസ പരീക്ഷയിൽ കേരളമടക്കമുള്ള നാല് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിട്ടുണ്ട്
A1, 3, 5 പ്രസ്താവനകൾ ശരിയാണ്
B1, 2, 3 പ്രസ്താവനകൾ ശരിയാണ്
C1, 2, 4 പ്രസ്താവനകൾ ശരിയാണ്
D1, 3, 4 പ്രസ്താവനകൾ ശരിയാണ്
Answer:
B. 1, 2, 3 പ്രസ്താവനകൾ ശരിയാണ്
Explanation:
സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയാണ് പിസാ ടെസ്റ്റ് (PISA . Programme for International Student Assessment). മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്,അതിനായിട്ടാണ് പിസാ ടെസ്റ്റ് നടത്തപ്പെടുന്നത്. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്നത്. രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ് നടത്താറുള്ളത്