Question:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.1805ൽ ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1871ൽ കൂനന്മാവ് എന്ന സ്ഥലത്താണ് മരണമടഞ്ഞത്.

2.പിടിയരി സമ്പ്രദായം ആരംഭിച്ചത് ഇദ്ദേഹമാണ്.

3.ഇദ്ദേഹത്തെ 1987 ഡിസംബർ 20-ന് ഭാരത സർക്കാർ തപാൽ സ്റ്റാമ്പിൽ പ്രസിദ്ധീകരിച്ച് ആദരിച്ചു.

4.വൈദേശികസഹായം കൂടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി

Aപൊയ്കയിൽ യോഹന്നാൻ

Bപണ്ഡിറ്റ് കറുപ്പൻ

Cവക്കം അബ്ദുല്‍ ഖാദര്‍ മൗലവി

Dചാവറ കുര്യാക്കോസ് ഏലിയാസ്

Answer:

D. ചാവറ കുര്യാക്കോസ് ഏലിയാസ്

Explanation:

🔹തന്നിരിക്കുന്ന പ്രസ്താവനകൾ കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളായ ചാവറയച്ഛൻ അഥവാ ചാവറ കുര്യാക്കോസ് ഏലിയാസ്നെ കുറിച്ചാണ് 🔹1805ൽ ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1871ൽ കൂനന്മാവ് എന്ന സ്ഥലത്താണ് മരണമടഞ്ഞത്. 🔹ഒരു വൈദികൻ എന്നതിലുപരി ചാവറ കുര്യാക്കോസ് ഏലിയാസ് കേരളത്തിലെ ഒരു സാമൂഹ്യ പരിഷ്കർത്താവും വിദ്യാഭ്യാസ പ്രചാരകനുമായിരുന്നു. താഴ്‍ന്ന സമുദായങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി. 🔹സാധാരണക്കാർക്ക്‌ വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു. 🔹ഇദ്ദേഹത്തെ 1987 ഡിസംബർ 20-ന് ഭാരത സർക്കാർ തപാൽ സ്റ്റാമ്പിൽ പ്രസിദ്ധീകരിച്ച് ആദരിച്ചു. 🔹1846ൽ ഇന്ത്യയിലെ ആദ്യത്തെ സ്വദേശി പ്രസ്സ് ആയ മാന്നാനം സെന്റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചത് ചാവറയച്ചൻ ആണ്.


Related Questions:

Which social reformer is known as the 'Madan Mohan Malavya of Kerala'?

താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതിയേത് ?

The book ‘Moksha Pradeepam' is authored by ?

വൈകുണ്ഠ സ്വാമി 'സമത്വ സമാജം' സ്ഥാപിച്ച വർഷം ഏത് ?

തൈക്കാട് അയ്യായുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.തമിഴ്നാട്ടിലെ ചെങ്കൽപേട്ട്ലെ നകലപുരം എന്ന സ്ഥലത്താണ് തൈക്കാട് അയ്യ ജനിച്ചത്.

2.1800 ലായിരുന്നു തൈക്കാട് അയ്യയുടെ ജനനം.

3.മുത്തുകുമാരൻ രുക്മിണി അമ്മാൾ എന്നിവരുടെ പുത്രനായി ജനിച്ച തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം സുബ്ബരായ പണിക്കർ എന്നായിരുന്നു.