Question:
ചുവടെ നൽകിയവയിൽ നിന്ന് ഏകാറ്റോമിക തൻമാത്രക്ക് ഉദാഹരണം കണ്ടെത്തുക.
Aഹീലിയം
Bഹൈഡ്രജൻ
Cനൈട്രജൻ
Dക്ലോറിൻ
Answer:
A. ഹീലിയം
Explanation:
- ഒരു മൂലകത്തിന്റെ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണമാണ് ആറ്റോമികത.
- ആറ്റോമികതയുടെ അടിസ്ഥാനത്തിൽ, തന്മാത്രകളെ ഇങ്ങനെ തരം തിരിക്കാം: -
- ഏകാറ്റോമിക - 1 ആറ്റം ചേർന്നതാണ് ഉദാ. He, Ne, Ar (എല്ലാ ഉത്കൃഷ്ട വാതകങ്ങളും ഏകാറ്റോമികമാണ്)
- ദ്വയാറ്റോമിക -2 ആറ്റങ്ങൾ ചേർന്നതാണ് ഉദാ. O2, N2
- ത്രയാറ്റോമിക - 3 ആറ്റങ്ങൾ ചേർന്നതാണ്
- ബഹു ആറ്റോമിക - മൂന്നോ അതിലധികമോ ആറ്റങ്ങൾ ചേർന്നതാണ്