Question:

ശരിയായ ജോഡികൾ കണ്ടെത്തുക :

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി 1926
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസായി 1949
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ടു 1934
ഹിൽട്ടൺ യങ്ങ് കമ്മീഷൻ 1935

AA-2, B-1, C-4, D-3

BA-3, B-2, C-1, D-4

CA-4, B-2, C-1, D-3

DA-4, B-3, C-2, D-1

Answer:

D. A-4, B-3, C-2, D-1

Explanation:

  • റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
  • 1926-ലെ ഹിൽട്ടൺ-യങ് കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത്.
  • റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ് എന്നറിയപ്പെടുന്നതും ഹിൽട്ടൺ-യങ് കമ്മീഷൻ തന്നെയാണ്.
  • 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെത്തുടർന്ന് 1949 ജനുവരി 1 ന് റിസർവ് ബാങ്ക് ദേശസാൽക്കരിക്കപ്പെട്ടു.

Related Questions:

സഹകരണ മേഖലയിലെ ആദ്യ ചെറുബാങ്കായി റിസർവ് ബാങ്ക് ലൈസൻസ് ലഭിച്ചത് ?

പേയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം എത്രയാണ് ?

ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ?

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?

ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ഏത്?