Question:

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. 1760 ലാണ് വാണ്ടിവാഷ് യുദ്ധം നടന്നത്.

  2. ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനിക്കാൻ കാരണമായ യുദ്ധം ആണ് വാണ്ടിവാഷ് യുദ്ധം.

  3. വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സൈന്യത്തെ നയിച്ചത് സർ ഐർക്യുട്ട് ആയിരുന്നു.

  4. കൗണ്ട് ഡി ലാലി ആയിരുന്നു വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത്.

Ai മാത്രം ശരി

Bഎല്ലാം ശരി

Cഇവയൊന്നുമല്ല

Diii മാത്രം ശരി

Answer:

B. എല്ലാം ശരി

Explanation:

വാണ്ടിവാഷ് യുദ്ധം

  • 1760-ൽ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ നടന്ന യുദ്ധമായിരുന്നു വാണ്ടിവാഷ് യുദ്ധം .
  • ആഗോള സപ്തവർഷയുദ്ധത്തിന്റെ ഭാഗമായ ഫ്രഞ്ച്-ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യങ്ങൾ തമ്മിൽ നടന്ന മൂന്നാം കർണാടക യുദ്ധത്തിന്റെ ഭാഗമായിരുന്നു ഈ യുദ്ധം. 
  • ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം 
  • വാണ്ടിവാഷ് യുദ്ധം നടന്ന വർഷം : 1760
  • വണ്ടിവാഷ് എന്ന്  അറിയപ്പെടുന്ന പ്രദേശം  : തമിഴ്നാട്ടിലെ വന്ദ വാശി
  • “ഇന്ത്യയിലെ വാട്ടർലൂ” എന്നറിയപ്പെടുന്നത് : വാണ്ടിവാഷ്
  • വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത് : കൗണ്ട് ഡി ലാലി
  • വാണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈനാധിപൻ : കൗണ്ട് ഡി ലാലി
  • വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സൈന്യത്തെ നയിച്ചത് : സർ എർക്യൂട്ട്
  • ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്ത ഇംഗ്ലീഷ് സേനാ നായകൻ : സർ എർക്യൂട്ട്

  • വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി : പാരീസ് ഉടമ്പടി (1763)
  • അതിന്റെ ഭാഗമായി പോണ്ടിച്ചേരി ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർക്ക് തിരികെ വിട്ടുകൊടുത്തു. 
  • പോണ്ടിച്ചേരി തിരികെ ഫ്രാൻസിനു വിട്ടുകൊടുത്തെങ്കിലും അവിടെ ആർമി രൂപീകരിക്കാനോ മറ്റ് അധികാരങ്ങൾ സ്ഥാപിച്ചെടുക്കാനോ ഫ്രഞ്ചുകാർക്ക് അധികാരമുണ്ടായിരുന്നില്ല.

Related Questions:

'Tatavabodhini Patrika' promoted the study of India's past,in which language ?

Who is popularly known as ' Lokahitawadi '?

ഇന്ത്യ വിദേശ നയത്തിന്റെ ഭാഗമായി പഞ്ചശീല തത്വം ഒപ്പിട്ടത് ഏതു രാജ്യവുമായാണ് ?

അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?

1930, 1931, 1932 എന്നീ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ ?