Question:
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക:
- ഒരു ധാതുവിനെ പ്രത്യക്ഷത്തിൽ ശ്രദ്ധിക്കപ്പെടാൻ ഉതകുന്ന ഭൗതിക ഗുണമാണ് അതിൻറെ നിറം
- ഒരേ ധാതു ചിലപ്പോൾ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടാറുണ്ട്.
- ധാതുക്കളിൽ ഉൾപ്പെടുന്ന മാലിന്യങ്ങളും അതിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട്
A2 മാത്രം
B2, 3 എന്നിവ
C1, 2 എന്നിവ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Explanation:
- ഒരു ധാതുവിനെ പ്രത്യക്ഷത്തിൽ ശ്രദ്ധിക്കപ്പെടാൻ ഉതകുന്ന ഭൗതിക ഗുണമാണ് അതിൻറെ നിറം.
- ഒരു വസ്തു ആഗിരണം ചെയ്യുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പ്രകാശ രശ്മികൾക്ക് അനുസരിച്ചാണ് അതിന്റെ നിറം കാണപ്പെടുക.
- ഒരേ ധാതു വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നത് സാധാരണമാണ്.ഘടക അയോണുകളുടെ ക്രമീകരണത്തിന് അടിസ്ഥാനപ്പെടുത്തിയായിരിക്കും അതിൻറെ നിറം തീരുമാനിക്കപ്പെടുന്നത്.
- ധാതുക്കളിൽ ഉൾപ്പെടുന്ന മാലിന്യങ്ങളും അതിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട് അതുകൊണ്ടുതന്നെ ധാതുക്കളെ തിരിച്ചറിയാൻ ഉള്ള പ്രധാന ഭൗതിക ഗുണമായി നിറത്തെ പരിഗണിക്കുന്നില്ല.