Question:
തീരപ്രദേശവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:
1.കേരളത്തിൻറെ ഭൂവിസ്തൃതിയുടെ 10 ശതമാനത്തോളം തീരപ്രദേശമാണ്.
2.580 കിലോമീറ്റർ ആണ് കേരളത്തിൻറെ തീരദേശ ദൈർഘ്യം.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം
Dരണ്ടു പ്രസ്താവനകളും തെറ്റാണ്
Answer:
C. 1ഉം 2ഉം
Explanation:
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നതിൽ ഒരു ഭൂഭാഗത്തെയാണ് തീരദേശം എന്നു പറയുന്നത്. കേരളത്തിൽ സമുദ്ര നിരപ്പിൽ നിന്നും 25 അടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള പ്രദേശങ്ങളെയാണ് തീരദേശം എന്ന വിഭാഗത്തിൽ പെടുത്തുന്നത്. മലനാട്, ഇടനാട് എന്നിവയാണ് മറ്റു ഭൂവിഭാഗങ്ങൾ.കായലുകൾ, അഴിമുഖങ്ങൾ, മണൽത്തിട്ടകൾ, തുരുത്തുകൾ, തോടുകൾ എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ ആണ്. തീരപ്രദേശം ഏകദേശം കേരളത്തിന്റെ തെക്കു മുതൽ വടക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്നു.