Question:

ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. ശീത സമരത്തിൻറെ ഭാഗമായി നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു 1952ൽ നടന്ന ക്യൂബൻ മിസൈൽ പ്രതിസന്ധി.

  2. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ക്യൂബൻ പിന്തുണക്കുമായി ക്യൂബയിൽ ആണവ മിസൈലുകൾ സ്ഥാപിച്ചത് യു എസ് എസ് ആർ ആണ്,

  3. ക്യൂബൻ മിസൈൽ പ്രതിസന്ധി സംഭവിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻറ്  തിയോഡർ റൂസ് വെൽറ്റ് ആയിരുന്നു.

Aരണ്ട് മാത്രം ശരി

Bമൂന്ന് മാത്രം ശരി

Cഎല്ലാം ശരി

Dഒന്ന് മാത്രം ശരി

Answer:

A. രണ്ട് മാത്രം ശരി

Explanation:

1962 ഒക്ടോബറിൽ, സോവിയറ്റ് യൂണിയൻ, ക്യൂബ എന്നിവർ ഒരു വശത്തും അമേരിക്കൻ ഐക്യനാടുകൾ മറുവശത്തുമായി 13 ദിവസം നേർക്കുനേർ യുദ്ധസജ്ജരായി നിന്ന സംഘർഷാവസ്ഥയാണ് ക്യൂബൻ മിസൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നത്. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ക്യൂബൻ പിന്തുണക്കുമായി ക്യൂബയിൽ ആണവ മിസൈലുകൾ സ്ഥാപിച്ചത് യു എസ് എസ് ആർ ആണ്.1961 ൽ അമേരിക്ക ക്യൂബക്കു നേരെ നടത്തിയ ബേ ഓഫ് പിഗ്സ്‌ ആക്രമണം എന്നറിയപ്പെടുന്ന സൈനികമുന്നേറ്റത്തുടർന്നാണ് റഷ്യ ക്യൂബയിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നികിത ക്രൂഷ്ചേവും, ഫിദൽ കാസ്ട്രോയും തമ്മിൽ നടന്ന രഹസ്യചർച്ചയുടെ ഫലമായാണ് ഈ പുതിയ തീരുമാനം ഉണ്ടായത്. ഭാവിയിൽ അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായേക്കാവുന്ന ഒരു ആക്രമണത്തിനെതിരേയുള്ള മുൻകരുതൽ എന്ന രീതിയിലാണ് ക്യൂബ ഈ മിസ്സൈൽ പരിപാടിയെ കണ്ടതെങ്കിൽ, അമേരിക്ക തുർക്കിയിൽ സ്ഥാപിച്ചിട്ടുള്ള ആണവ മിസ്സൈലുകൾക്കു ഒരു മറുപടിയായാണ് റഷ്യ ഇതിനെ കണ്ടത്. ക്യൂബൻ മിസൈൽ പ്രതിസന്ധി സംഭവിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻറ് ജോൺ എഫ് കെന്നഡി ആയിരുന്നു. 1962 ഒക്ടോബർ 28 ന് പ്രതിസന്ധിക്ക് അവസാനമായി. ഐക്യരാഷ്ട്രസഭയുടെ ഇടപെടലോടെ ക്യൂബയിൽ നിന്നും മിസ്സൈലുകൾ തിരികെ റഷ്യയിലേക്കു കൊണ്ടുപോകാൻ ക്രൂഷ്ചേവ് സമ്മതിച്ചു. ഇതിനു പകരമായി, അമേരിക്ക ഒരിക്കലും ക്യൂബയെ ആക്രമിക്കില്ല എന്നും തുർക്കിയിൽ സ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകൾ നീക്കം ചെയ്യുമെന്നും സമ്മതിച്ചു


Related Questions:

രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പൗരത്വ നിർവചനം നൽകിയ ചിന്തകൻ ?

കമ്മ്യൂണിസ്റ്റ് ഇൻറ്റർനാഷണൽ എന്ന പേരിൽ അറിയപ്പെടുന്ന ഇൻറ്റർനാഷണൽ ഏതാണ് ?

താഴെ പറയുന്നവരിൽ ചേരിചേരാ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ആർക്ക്?

താഴെ പറയുന്ന ഏതു പ്രസ്താവന ആണ് ശരിയായുള്ളത് ?

i. ടെന്നീസ് കോർട്ട് സത്യം ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ii. 'ടെല്ലി', 'റ്റിത്തേ' ' ഗബല്ലേ' എന്നീ പദങ്ങൾ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ നികുതിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.

iii. 'ദി  ഫ്രണ്ട് ഓഫ് ഔവർ കൺട്രി ' എന്നത് ഫ്രഞ്ച് വിപ്ലവകാലത്തെ വിമതരുടെ ജേർണൽ ആയിരുന്നു.

iv. പ്രൈഡ്സ് പർജ് ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം ഏത് ?