Question:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.താമരശ്ശേരിചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി കരിന്തണ്ടനാണ്.

2.കോഴിക്കോട് വയനാട് എന്നീ ജില്ലകളെ താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നു.

A1 മാത്രം

B2 മാത്രം

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

  • വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടൻ. 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു.
  • കോഴിക്കോട് - വയനാട് പാതയിലുള്ള താമരശ്ശേരി ചുരത്തിന്റെ പിതാവായാണ് കരിന്തണ്ടനെ ആദിവാസികൾ കാണുന്നത്.
  • കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ പല മാർഗ്ഗങ്ങളും ശ്രമിച്ചുവെങ്കിലും അവയെല്ലാം പരാജയപ്പെട്ട ശേഷം, വയനാടൻ കാടിനെയും ഭൂപ്രകൃതിയെയും നന്നായി അറിയാവുന്ന കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടീഷ് എഞ്ചിനീയർമാർ പുതിയ വഴി കണ്ടെത്തി 
  • ഒരു പ്രബല സാമ്രാജ്യത്തിന്, കേവലനായ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഇനിയീ വഴി മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയം കൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് കരുതപ്പെടുന്നത്.

Related Questions:

The Midland comprises of ______ of the total area of Kerala?

The Midland region occupies _______ percentage of the total land area of kerala?

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം ?

തീരെപ്രദേശവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നെല്ല് , തെങ്ങ് മുതലായവ തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ ആകുന്നു.

2.തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഇൽമനൈറ്റ് മോണോസൈറ്റ് എന്നിവയാണ് .

ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ?