Question:

സെൻട്രോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം ആണ് സെൻട്രോസോം.

  2. കോശ വിഭജനത്തിൽ പ്രധാന പങ്കുവഹിക്കുന്ന സെൻട്രിയോളുകൾ കാണപ്പെടുന്ന ഭാഗമാണ് സെൻട്രോസോം.

A2 മാത്രം ശരി

B1 മാത്രം ശരി

C1, 2 ശരി

Dഇവയൊന്നുമല്ല

Answer:

A. 2 മാത്രം ശരി

Explanation:

സെൻട്രോസോം

  • ജന്തു കോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം ആണ് സെൻട്രോസോം.
  • കോശദ്രവ്യത്തിനകത്ത് രണ്ട് സെൻട്രിയോളുകൾ ഉൾക്കൊള്ളുന്ന ഭാഗമാണിത്.
  • ഈ സെൻട്രിയോളുകളിൽ നിന്നാണ് കോശവിഭജന സമയത്ത് ജന്തുകോശങ്ങളിൽ കീലതന്തുക്കൾ അഥവാ സ്പിൻഡിൽ ഫൈബറുകൾ രൂപപ്പെടുന്നത്.
  • സൈറ്റോസ്കെലിട്ടണിന്റെ ഭാഗമായ മൈക്രോട്യൂബ്യൂളുകളെ രൂപപ്പെടുത്തുന്ന ഭാഗമാണിത്.

Related Questions:

എലിപ്പനിക്ക് കാരണമായ സൂഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു ?

Which among the following blood group is known as the "universal donor " ?

അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏതാണ് ?

എയ്ഡ്സ് വ്യാപനത്തിനു കാരണമാവുന്നത് :

കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ് ?