Question:
ചേരുംപടി ചേരുന്നവ കണ്ടെത്തുക.
a) ആരവല്ലി നിരകൾ : ഡൽഹി മുതൽ അഹമ്മദാബാദ് വരെ
b) നർമദ താഴ്വാരം : റിഫ്ട് താഴ്വാരം
c) ഉപദ്വീപീയ പീഠഭൂമി : 1600 കി. മീ
d) കിഴക്കൻ തീരം : കാവേരി ഡെൽറ്റ
Aa യും b യും മാത്രം
Bb യും d യും മാത്രം
Cc മാത്രം.
Da,b,c,d
Answer:
D. a,b,c,d
Explanation:
ആരവല്ലിയുടെ വടക്കൻ ഭാഗം ഹരിയാന സംസ്ഥാനത്തിലൂടെ ഡൽഹിയിൽ ചെന്നവസാനിക്കുന്നു. ദക്ഷിണഭാഗം ഗുജറാത്തിലെ അഹമദാബാദിനടുത്തുള്ള പലൻപൂരിൽ അവസാനിക്കുന്നു.
നർമദ താഴ്വാരം ഒരു റിഫ്റ്റ് താഴ്വരയാണ്.
1600 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ഉറപ്പേറിയ ശിലകളായി നിർമ്മിതമായതുമായ പീഠഭൂമിയാണ് ഉപദ്വീപിയ പീഠഭൂമി.
കിഴക്കൻ തീരത്ത് കാവേരി ഡെൽറ്റ സ്ഥിതി ചെയ്യുന്നു.