ഒരു ഉദാത്ത ഭാഷയും (Classical language) ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണു് തമിഴ്.ഏതാണ്ട് 2000 വർഷത്തെ ഇടമുറിയാത്ത സാഹിത്യ പാരമ്പര്യം ഉള്ള ഒരു അപൂർവ്വ പൗരാണിക ഭാഷയാണ് തമിഴ്.ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരിക്കുന്ന 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണു തമിഴ്.