Question:
അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?
Aരാമനാഥന് കൃഷ്ണന്
Bലിയാണ്ടര്‍ പേസ്
Cമഹേഷ് ഭൂപതി
Dറോഹന്‍ ബോപന്ന
Answer:
A. രാമനാഥന് കൃഷ്ണന്
Explanation:
അർജുന അവാർഡ്
- ഇന്ത്യയിൽ മികച്ച കായിക താരങ്ങൾക്ക് നൽകുന്ന രണ്ടാമത്തെ പരമോന്നത പുരസ്കാരമാണ് അർജുന അവാർഡ് (ഒന്നാമത് - ഖേൽരത്ന).
- കേന്ദ്ര യുവജന-കാര്യ കായിക വകുപ്പ് മന്ത്രാലയമാണ് പ്രതിവർഷം അവാർഡ് നൽകുന്നത്.
- 1961 മുതലാണ് നൽകിത്തുടങ്ങിയത്.
- അർജ്ജുനൻ്റെ വെങ്കല പ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
- അർജുന അവാർഡിന്റെ സമ്മാനത്തുക - 15 ലക്ഷം രൂപ
- അർജുന അവാർഡ് നേടിയ ആദ്യ ടെന്നീസ് താരം - രാമനാഥന് കൃഷ്ണന് (1961)
- അർജുന അവാർഡ് നേടിയ ആദ്യ ഫുട്ബോൾ താരം - പ്രദീപ് കുമാർ ബാനർജി (1961)
- അർജുന അവാർഡ് നേടിയ ഏക മലയാളി ഫുട്ബോൾ താരം - ഐ.എം.വിജയൻ (2003)
- അർജുന അവാർഡ് നേടിയ ആദ്യ മലയാളി - സി.ബാലകൃഷ്ണൻ (1965, പർവതാരോഹണം)
- അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത - കെ.സി.ഏലമ്മ (1975, വോളിബോൾ)
- അർജുന അവാർഡ് നേടിയ ആദ്യ മലയാളി അത്ലറ്റ് - ടി.സി.യോഹന്നാൻ (1974, അത്ലറ്റിക്സ്)