Question:

ജനിപുടം മാത്രമുള്ള പൂക്കളാണ് :

Aകായ്

Bആൺപൂക്കൾ

Cവിത്ത്

Dപെൺപൂക്കൾ

Answer:

D. പെൺപൂക്കൾ

Explanation:

സസ്യങ്ങളുടെ ജൈവ ധർമ്മ പ്രവർത്തനമായ പ്രത്യുൽപ്പാദനം നടക്കുന്നത് പൂവിലാണ്. ആൻജിയോസ്പെർമ എന്ന വിഭാഗത്തിൽ പെടുന്നവയാണ് പൂക്കളുണ്ടാകുന്ന സസ്യങ്ങൾ. ബീജങ്ങളേയും അണ്ഡങ്ങളേയും വഹിക്കുകയും അവയെ സംയോജിപ്പിച്ച് വിത്തുത്പാദിപ്പിക്കലുമാണ് പൂക്കളുടെ ധർമ്മം. പൂക്കൾ രണ്ട് തരം ഏകലിംഗ പുഷ്പവും, ദ്വിലിംഗ പുഷ്പവും. ഏകലിംഗ പുഷ്പങ്ങൾ (Unisexual flowers) എന്നത് ആൺ പുഷ്പങ്ങളോ പെൺപുഷ്പങ്ങളോ മാത്രമുള്ള പുഷ്പങ്ങളാണ്. മത്തൻ, ജാതി തുടങ്ങിയവ ഇതിനുദാഹരണമാണു്. ഇത്തരം പുഷ്പങ്ങളിൽ ഒന്നുകിൽ കേസരപുടങ്ങൾ മാത്രമോ അല്ലെങ്കിൽ ജനിപുടങ്ങൾ മാത്രമോ ആയിരിക്കും രൂപപ്പെടുക. ഒരേ പുഷ്പത്തിനുള്ളിൽ സ്വപരാഗണം ഇല്ലാതാക്കി ജനിതകശുദ്ധീകരണം മെച്ചപ്പെടുത്തുക എന്നതാണു് ഇതുകൊണ്ടുള്ള നേട്ടം