Question:

ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏതു ഭാഗത്തിൽപ്പെടുന്നു?

Aമൗലികാവകാശങ്ങൾ

Bനിർദ്ദേശക തത്ത്വങ്ങൾ

Cമൗലിക കർത്തവ്യങ്ങൾ

Dപട്ടികകൾ

Answer:

C. മൗലിക കർത്തവ്യങ്ങൾ

Explanation:

മൗലിക കടമകൾ

  • ഒരു രാഷ്ട്രത്തിലെ പൗരബോധമുള്ള ഓരോ പൗരനും പിന്തുടരേണ്ട ധാർമികമായ കർത്തവ്യങ്ങളാണ് മൗലിക കടമകൾ.
  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ, ഭരണഘടനയിൽ 'IV A' എന്നൊരു പുതിയ ഭാഗം ചേർക്കപ്പെട്ടു.
  •  ഭാഗം 'IV A'ൽ ആർട്ടിക്കിൾ 51 A (a-j) എന്ന ഒറ്റ അനുച്ഛേദമാണ് ഉൾപ്പെടുത്തിയത്.
  •  പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ

Related Questions:

Which amendment act added a new fundamental duty under article 51 (A) of the constitution which provides that it shall be the duty of every Indian citizen to provide education to their children upto the age of fourteen years? (A)

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുക എന്നത് :

നിലവിൽ ഭരണഘടന ഉൾകൊള്ളുന്ന മൗലികകർത്തവ്യങ്ങൾ എത്ര?

പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത് ?

മൗലിക ചുമതലകളെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണ ഘടനാ അനുച്ഛേദം ?