Question:

ധനബില്ല് എത്ര ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭയ്ക്കുള്ളത്?

A7 ദിവസം

B30 ദിവസം

C14 ദിവസം

D10 ദിവസം

Answer:

C. 14 ദിവസം

Explanation:

  • നിയമങ്ങൾ അംഗീകരിക്കുന്നതിനു മുമ്പുള്ള കരടു രൂപം അറിയപ്പെടുന്നത് - ബില്ലുകൾ
  • ഏതൊരു ബില്ലിന്റെയും കരട് രൂപം തയ്യാറാക്കുന്നത് - ബന്ധപ്പെട്ട മന്ത്രാലയം
  • പ്രൈവറ്റ് ബിൽ - പാർലമെന്റിൽ മന്ത്രിമാർ ഒഴികെയുള്ള പാർലമെന്റംഗങ്ങൾ അവതരിപ്പിക്കുന്ന ബില്ലുകൾ
  • പബ്ലിക് ബിൽ - ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നത് മന്ത്രിസഭയിൽ ഉൾപ്പെട്ട ഒരു പാർലമെന്റംഗമാണെങ്കിൽ അത് അറിയപ്പെടുന്നത്

ബില്ലുകളെ അതിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കാം

  • ഫിനാൻഷ്യൽ ബിൽ
  • ഓർഡിനറി ബിൽ
  • ഭരണഘടനാ ഭേദഗതി ബിൽ

ഫിനാൻഷ്യൽ ബില്ലിനെ മൂന്നായി തിരിക്കാം

  • ധനബിൽ ( മണിബിൽ )
  • ഫിനാൻഷ്യൽ ബിൽ കാറ്റഗറി -1
  • ഫിനാൻഷ്യൽ ബിൽ കാറ്റഗറി -2
  • ധനബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - അനുഛേദം 110
  • അനുഛേദം 110 ൽ പ്രതിപാദിക്കുന്ന ഏഴു വിഷയങ്ങളിൽ ഒരു വിഷയമോ ,ഒന്നിലധികം വിഷയങ്ങളോ മാത്രമാണ് ഒരു ബില്ലിൽ പ്രതിപാദിക്കുന്നതെങ്കിൽ അത്തരം ബില്ല് അറിയപ്പെടുന്നത് - ധനബിൽ
  • ധനബില്ലുകൾ അവതരിപ്പിക്കുന്നത് ലോക്സഭയിലാണ്
  • ധനബില്ല് 14 ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭയ്ക്കുള്ളത്
  • ധനബില്ലുകൾ അവതരിപ്പിക്കാൻ പ്രസിഡന്റിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്

Related Questions:

പാർലമെൻ്റ് / നിയമസഭാ സിറ്റിങ് ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെക്കുന്നതിനെ എന്ത് പറയുന്നു ?

വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?

രാജ്യസഭാ ടിവിയും ലോക്സഭാ ടിവിയും ലയിപ്പിച്ച് ഏത് ചാനലാണ് രൂപീകരിച്ചത് ?

ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാന- ങ്ങളുടെ എണ്ണം :