App Logo

No.1 PSC Learning App

1M+ Downloads

ഏതു സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്?

Aകേരളം

Bകര്‍ണാടക

Cമഹാരാഷ്ട്ര

Dആന്ധ്രാ

Answer:

D. ആന്ധ്രാ

Read Explanation:

ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി മരണം വരെ നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് പോട്ടി ശ്രീരാമുലു (മാർച്ച് 16, 1901-ഡിസംബർ 16, 1952 പോട്ടി ശ്രീ രാമുലു എന്നും എഴുതാറുണ്ട്). ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:ക്രമീകരിക്കുന്നതിന് പോട്ടി ശ്രീരാമുലുവിന്റെ നിരാഹാര സത്യാഗ്രഹം കാരണമായി. അദ്ദേഹം അമരജീവി എന്നപേരിൽ ആന്ധ്രാപ്രദേശിൽ ആദരിക്കപ്പെടുന്നു. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായ പോട്ടി ശ്രീരാമുലു തന്റെ ജീ‍വിതകാലം മുഴുവൻ സത്യം, അഹിംസ തുടങ്ങിയ ആദർശങ്ങൾക്കും ഹരിജൻ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു.


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?

തെലുങ്കാന സംസ്ഥാനത്തിന്‍റെ തലസ്ഥാനം ഏത് ?

ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?

2024 ഫെബ്രുവരിയിൽ "മുസ്ലിം വിവാഹ, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം-1935" റദ്ദാക്കിയ സംസ്ഥാനം ഏത് ?