Question:

തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭയുടെ സ്ഥാപകൻ ?

Aവക്കം അബ്‌ദുൾ ഖാദർ മൗലവി

Bഖാൻ അബ്ദുൾ ഖാഫർ ഖാൻ

Cമുജീബ് റഹ്‌മാൻ കിനാലൂർ

Dമുഹമ്മദ് അബ്ദുറഹിമാൻ

Answer:

A. വക്കം അബ്‌ദുൾ ഖാദർ മൗലവി

Explanation:

കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി. മലയാള പത്രപ്രവർത്തനമേഖലയിൽ അദ്ദേഹത്തിന്റെ സ്വദേശാഭിമാനി പത്രം ശ്രദ്ധേയമായിരുന്നു. സ്വദേശാഭിമാനിക്കുശേഷം മൗലവി മുസ്‌ലിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ജനുവരിയിൽ മുസ്‌ലിം, 1918-ൽ അൽ ‍ഇസ്‌ലാം. 1931-ൽ ദീപിക എന്നീ മാസികകൾ പ്രസിദ്ധപ്പെടുത്തി. തിരുവിതാംകൂർ മുസ്‌ലിം മഹാസഭ, ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു. തിരുവിതാംകൂർ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന അറബിക് ബോർഡിന്റെ ചെയർമാനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Related Questions:

1924 ൽ ബ്രഹ്മസമാജത്തിൻ്റെ ശാഖ ആരംഭിച്ച സ്ഥലം ഏതാണ് ?

പെരിനാട് ലഹള നയിച്ച നേതാവ് ആര്?

Guruvayur Temple thrown open to the depressed sections of Hindus in

അഭിനവ കേരളം എന്ന വാർത്താപത്രിക പുറത്തിറക്കിയത് ആരുടെ നേതൃത്വത്തിലാണ്?

The person who said "no religion, no caste and no God for mankind is :