Question:
ആറു വയസ്സു മുതൽ പതിനാല് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഏത് മൗലികാവകാശത്തിന്റെ ഭാഗമാണ് ?
Aസമത്വത്തിനുള്ള അവകാശം
Bസ്വാതന്ത്രത്തിനുള്ള അവകാശം
Cമതസ്വാതന്ത്രത്തിനുള്ള അവകാശം
Dഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
Answer:
B. സ്വാതന്ത്രത്തിനുള്ള അവകാശം
Explanation:
- 2002 ലെ 86 ആം ഭരണഘടനാ ഭേദഗതി ഭരണഘടനയിൽ 21 എ എന്നൊരു പുതിയ വകുപ്പ് 21 ആം വകുപ്പിന് കീഴെയായി കൂട്ടിച്ചേർത്തു
- 'രാഷ്ട്രവും നിയമവും നിർണയിക്കുന്ന രീതിയിൽ 6 മുതൽ 14 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് 'ഇത് പറയുന്നു
- 2009 ആഗസ്റ്റ് 26 -ന് ഇന്ത്യൻ പാർലമെന്റ് 21 എ വകുപ്പ് വിഭാവനം ചെയ്‌ത് ആശയത്തിന് പ്രാബല്യം നൽകി കൊണ്ടുള്ള ഒരു നിയമം പാസ്സാക്കി
- 'വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം അഥവാ കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം 'എന്ന പേരിൽ ഇതറിയപ്പെടുന്നു