App Logo

No.1 PSC Learning App

1M+ Downloads

ഏത് യൂറോപ്യൻമാരുമായി ഉണ്ടായ സമ്പർക്കത്തിൽ നിന്നും കേരളത്തിൽ ഉടലെടുത്ത കലാരൂപമാണ് ചവിട്ടുനാടകം?

Aഡച്ചുകാർ

Bപോർച്ചുഗീസുകാർ

Cഫ്രഞ്ചുകാർ

Dഇംഗ്ലീഷുകാർ

Answer:

B. പോർച്ചുഗീസുകാർ

Read Explanation:

ചവിട്ടുനാടകം

  • ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നല്‍കുന്ന നാടകമാണ് ചവിട്ടുനാടകം.
  • ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരമുള്ള നാടകരൂപമാണിത്.
  • അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടുനാടകം.
  • കഥകളിയില്‍ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തില്‍ ചുവടിനുണ്ട്.
  • കേരളത്തില്‍ ക്രിസ്തുമതത്തിന്റെ പ്രചാരവും വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്.
  • പോര്‍ച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടുനാടകം ആവിര്‍ഭവിച്ചത് എന്നാണ് വിശ്വാസം.
  • ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടുനാടകത്തിന്റെ ഉപജ്ഞാതാക്കള്‍.
  • പാശ്ചാത്യ ദൃശ്യകലയായ 'ഒപേര'യുടെ സ്വാധീനം ഇതില്‍ കാണാം.
  • ചവിട്ടുനാടകത്തിലെ അടിസ്ഥാന ചുവടുകൾ : 12
  • ചവിട്ടുനാടകത്തിലെ അടിസ്ഥാന ചുവടുകളെ ഇരട്ടിപ്പുകള്‍, കലാശങ്ങള്‍, ഇടക്കലാശങ്ങള്‍, കവിത്തങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.
  • സല്‍ക്കഥാപാത്രങ്ങള്‍ക്കും, നീചകഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്.
  • സ്ത്രീവേഷക്കാര്‍ക്ക് ലാസ്യ മട്ടിലുള്ള ചുവടുകളും ഉണ്ട്. 

 


Related Questions:

തോൽപ്പാവക്കൂത്തിലെ പ്രധാന വിഷയം എന്താണ് ?

കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?

കാസർഗോഡ് ഭാഗത്ത് പ്രചാരമുള്ള ഒരു നൃത്തനാടകരൂപമാണ് :

കേരള സംഗീത നാടക അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?

2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത നാടകകൃത്തും ഛായാമുഖി എന്ന നാടകത്തിൻറെ രചയിതാവുമായ വ്യക്തി ആര് ?