ഇന്ത്യൻ ഭരണഘടനയിലെ 'സമത്വം' എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽനിന്നും സ്വീകരിച്ചതാണ്?
Aഫ്രാൻസ്
Bഅയർലണ്ട്
Cകാനഡ
Dയു.എസ്.എ
Answer:
A. ഫ്രാൻസ്
Read Explanation:
ഇന്ത്യൻ ഭരണഘടനയിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഫ്രഞ്ച് ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്.
അമേരിക്കയിൽ നിന്ന് മൗലികാവകാശങ്ങളും ജുഡീഷ്യൽ അവലോകനവും കടമെടുത്തിട്ടുണ്ട്.
രാജ്യസഭയിലേക്കുള്ള അംഗങ്ങളുടെ നാമനിർദ്ദേശം, പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിന്റെ രീതി ,നിർദേശക തത്വങ്ങൾ എന്നിവ അയർലണ്ടിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കൈക്കൊണ്ടത്.
ശക്തമായ കേന്ദ്രം(Federation with a strong Centre), കേന്ദ്രത്തിന് അവശിഷ്ട അധികാരങ്ങൾ നൽകൽ, സംസ്ഥാന ഗവർണർമാരുടെ നിയമനം, സുപ്രീം കോടതിയുടെ ഉപദേശക അധികാരപരിധി എന്നിവ കാനഡയിൽ നിന്നും കടം കൊണ്ടിട്ടുണ്ട്.