Question:

ഏതു ഭാഷയിൽ നിന്നാണ് 'അഡ്മിനിസ്ട്രേഷൻ' എന്ന വാക്ക് ഉണ്ടായത് ?

Aഗ്രീക്ക്

Bലാറ്റിൻ

Cജർമ്മൻ

Dസ്‌പാനിഷ്‌

Answer:

B. ലാറ്റിൻ

Explanation:

പൊതുഭരണം (Public Administration)

  • 'സേവനം' എന്നർത്ഥം വരുന്ന 'ആഡ്', 'മിനിസ്റ്റിയർ' ('ad' + 'ministrare') എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്നാണ് അഡ്മിനിസ്ട്രേഷൻ എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
  • ലളിതമായ വാക്കുകളിൽ അഡ്മിനിസ്ട്രേഷൻ എന്നാൽ ആളുകളെ നോക്കുക അല്ലെങ്കിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നാണ്.
  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവറും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.
  • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .

  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
  • പൊതുഭരണത്തിൻ്റെ  പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
  • ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.
  • വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ്
  • ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ് .
  • നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

Related Questions:

കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്ത വർഷമേത്?

പൊതുഭരണത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം എഴുതിയത് ആര് ?

Who is the current chairperson of "Public Affairs Centre" located in Bengaluru ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ.

2.ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ബ്രിട്ടന്റെതാണ്

3. പതാകകളെക്കുറിച്ചുള്ള പഠനം വെക്‌സിലോളജി എന്നറിയപ്പെടുന്നു

"നിങ്ങൾ എന്തെങ്കിലും നടപ്പിലാക്കുന്നതിന് മുൻപ് നിങ്ങൾ കണ്ട പാവപ്പെട്ടവും നിസ്സഹായനും ആയ ഒരാളുടെ മുഖം ഓർക്കുക; ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത് അവന് എങ്ങിനെ സഹായകരമാകുമെന്ന് സ്വയം ചോദിക്കുക " ഇങ്ങനെ പറഞ്ഞതാരാണ് ?