Question:

'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.

Aആകാശപാത

Bജലപാത

Cഹൈവേ

Dറെയിൽപാത

Answer:

C. ഹൈവേ

Explanation:

സുവർണ ചതുഷ്‌കോണം (Golden Quadrilateral)

  • ഇന്ത്യയിലെ 4 പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാതകളുടെ ശൃംഖലയാണു സുവർണ ചതുഷ്‌കോണം എന്നറിയപ്പെടുന്നത്.  
  • സുവർണ ചതുഷ്‌കോണം ബന്ധിപ്പിക്കുന്ന നഗരങ്ങൾ 
    1. ഡൽഹി
    2. മുംബൈ
    3. ചെന്നൈ
    4. കൊൽക്കത്ത 
  • 1999ലാണ്  സുവർണ്ണ ചതുഷ്‌കോണം ഉദ്‌ഘാടനം ചെയ്‌തത് 
  • സുവർണ്ണ ചതുഷ്കോണ ഹൈവേ ഒരു 6 വരി പാതയാണ്
  • നാഷണൽ ഹൈവേ അതോറിറ്റിയാണ് ഹൈവേയുടെ ചുമതല നിർവ്വഹിക്കുന്നത്
  • ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കുക എന്നതാണ് സുവർണ്ണ ചതുഷ്‌കോണം പദ്ധതിയുടെ മുഖ്യ ലക്ഷ്യം 
  • 5,846 കിലോമീറ്റർ നീളത്തിൽ , ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രോജക്‌ടും ലോകത്തിലെ അഞ്ചാമത്തെ ദൈർഘ്യമേറിയ ഹൈവേ പ്രോജക്‌ടുമാണ് 

Related Questions:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസ് റാപിഡ് ട്രാൻസിറ്റ് സംവിധാനം നിലവിൽ വന്ന നഗരം ?

താഴെ പറയുന്നവയിൽ ഏത് നഗരങ്ങളിൽ കൂടിയാണ് സുവർണ്ണ ചതുഷ്കോണം പാത കടന്നു പോകാത്തത്?

ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിർമ്മിച്ചത് എവിടെയാണ് ?

ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർണ്ണ ചതുഷ്കോണം’ ഏതൊക്കെയാണ് ആ നഗരങ്ങൾ ?

"രാജ്യമാർഗ യാത്ര"എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഏജൻസി ഏത് ?