Question:
ദണ്ഡി യാത്രയിൽ ഗാന്ധിജിയുടെ കൂടെ ഉണ്ടായിരുന്ന അനുയായികളുടെ എണ്ണമെത്ര ?
A72
B74
C76
D78
Answer:
D. 78
Explanation:
1929-ൽ ലാഹോറിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനം ഗാന്ധിജി യുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
ജനവിരുദ്ധമായ ബ്രിട്ടീഷ് നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം. ഉപ്പ് ഉണ്ടാക്കുന്നതിന് ഇന്ത്യാക്കാർ നികുതി നൽകേണ്ടിയിരുന്നു.
ഈ നികുതി ബ്രിട്ടീഷ് സർക്കാർ ഇരട്ടിയാക്കിയത് ജനരോഷം വർദ്ധിപ്പിച്ചു.
അതുകൊണ്ടുതന്നെ ഉപ്പിനെ സമരായുധമാക്കിയാൽ ബഹുജനപ്ര ക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു.
ഈ ഉപ്പുനിയമം ലംഘി ക്കാൻ ഗാന്ധിജി തീരുമാനിച്ചു.
78 അനുയായികളുമായി ഗാന്ധിജി സബർമതി ആശ്രമത്തിൽനിന്ന് യാത്ര പുറപ്പെട്ടു.
375 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ദണ്ഡിക്കടപ്പുറത്ത് എത്തിച്ചേർന്നു.
1930 ഏപ്രിൽ 6ന് ഒരു പിടി ഉപ്പ് ശേഖരിച്ചുകൊണ്ട് നിയമ ലംഘന പ്രക്ഷോഭത്തിന് ഗാന്ധിജി തുടക്കം കുറിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ 'ഉപ്പ്' നിയമലംഘന സമരത്തിൻ്റെ പ്രതീകമായി മാറി.