Question:
എത്ര മൗലിക കടമകളാണ് ഇപ്പോൾ ഭരണഘടനയിൽ ഉള്ളത് ?
A8
B10
C11
D13
Answer:
C. 11
Explanation:
മൗലിക കടമകൾ
a) ഭരണഘടനയെ അനുസരിക്കുകയും, ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ആദർശങ്ങളെയും, സ്ഥാപന ങ്ങളെയും, ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കുക.
b) ഇന്ത്യൻ സ്വാതന്ത്യ സമരത്തിന് പ്രചോദനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക.
c) ഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും കാത്തു സൂക്ഷിക്കുക
d) രാഷ്ട്ര സേവനത്തിനും, രാജ്യരക്ഷാപ്രവർത്തനത്തിനും സജ്ജരായിരിക്കുക.
e) മതം, ഭാഷ, പ്രദേശം, വിഭാഗം എന്നിവയ്ക്കതീതമായി ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക, സ്ത്രീകളോട് മാന്യമായി പെരുമാറുകയും അവരുടെ മാന്യതയെ ഹനിക്കുന്ന പ്രവൃത്തികൾ ഉപേക്ഷിക്കുകയും ചെയ്യുക.
f ) ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
g ) പരിസ്ഥിതി പ്രദേശങ്ങളായ വനങ്ങൾ, തടാകങ്ങൾ, പുഴകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയെ സംരക്ഷിക്കുകയും, ജീവികളോട് അനുകമ്പ പുലർത്തുകയും ചെയ്യുക.
h ) ശാസ്ത്രീയ വീക്ഷണം, മാനവികത, അന്വേഷണാത്മകത എന്നിവ വികസിപ്പിക്കുക
i ) .പൊതുസമ്പത്ത് സംരക്ഷിക്കുകയും, അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.
j ) എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായി ക്കുക.
k ) 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക.