App Logo

No.1 PSC Learning App

1M+ Downloads

പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?

Aഅഞ്ച്‌

Bനാല്‌

Cഏഴ്‌

Dആറ്‌

Answer:

D. ആറ്‌

Read Explanation:

  • പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല.
  • അടിസ്ഥാനപരമായി ഇത്‌ ഒരു ക്ഷേത്ര കലാരൂപമാണ്‌.
  • ഇന്നത്തെ രീതിയി‌ൽ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട പീതാംബരമാരാർ, അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വരമാരാർ, പട്ടാരത്ത് ശങ്കരമാരാർ തുടങ്ങിയവരാണ്.
  • പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതി‌ൽ ഇവ‌ർ പ്രധാന പങ്കു വഹിച്ചു.
  • കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് .
  • ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്.
  • പഞ്ചവാദ്യം. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇലത്താളം, ശംഖ് (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്.
  • ഒരു പഞ്ചവാദ്യത്തിൽ സാധാരണഗതിയിൽ മേളക്കാരുടെ എണ്ണം നാല്‌പതാണ്‌.
  • പതിനൊന്നു തിമിലക്കാർ, അഞ്ചു മദ്ദളം, രണ്ടു ഇടയ്ക്ക, പതിനൊന്നു കൊമ്പ്‌, പതിനൊന്ന്‌ ഇലത്താളം ഇങ്ങനെയാണ്‌ അതിന്റെ ഉപവിഭജനം.
  • ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിർണയിച്ചിട്ടുണ്ട്.
  • അതനുസരിച്ച്‌ തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയിൽ മുഖാമുഖം നിരക്കുന്നു. തിമിലയ്‌ക്കു പിന്നിൽ അണിനിരിക്കുന്നത്‌ ഇലത്താളക്കാരാണ്‌.
  • കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്‌.
  • ഈ വാദ്യനിരയുടെ രണ്ടറ്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക്‌ അതായത്‌ മധ്യഭാഗത്ത്‌ തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക വായിക്കുന്നവർ നിലകൊളളുന്നു. ഇലത്താളക്കാരുടെ പിന്നിലാണ്‌ ശംഖിന്റെ സ്ഥാനം.
  • ശംഖുവിളിയോടെയാണ്‌ പഞ്ചവാദ്യം ആരംഭിക്കുന്നത്‌.
  • ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക.
  • മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക.
  • ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം തൃശൂർ പൂരത്തിനാണ് നടക്കുക.
  • മഠത്തിൽ വരവ് പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്.
  • തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ക്ഷേത്രസംഘമാണ് ഇത് അവതരിപ്പിക്കുക.മറ്റൊരു പഞ്ചവാദ്യ വേദി തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനോട് അനുബന്ധിച്ച് ആണ്.

Related Questions:

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ' ആരിലൂടെയാണ് പ്രശസ്തമായത്‌?

സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രചിച്ചതാര്?

സാമവേദത്തില്‍ വിവരിക്കുന്നത്?

കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ എത്ര ?

ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം ഏതാണ് ?