Question:
ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്ററാണ്?
A2.15 km
B1.25 km
C3.50 km
D1.82 km
Answer:
D. 1.82 km
Explanation:
ഭൂമിയുടെ ചുറ്റളവിനെ അടിസ്ഥാനമാക്കിയുള്ള ഏകകമാണ് നോട്ടിക്കൽ മൈൽ. ഭൂമദ്ധ്യരേഖയിൽ വെച്ച് ഭൂമിയെ രണ്ടായി പകുത്താൽ കിട്ടുന്ന ഒരു അർദ്ധഗോളത്തിൽ നിന്നും ഒരു വൃത്തം എടുത്താൽ അതിനെ 360 ഡിഗ്രിയായി ഭാഗിക്കാം. അതിൽ നിന്നും ലഭിക്കുന്ന ഒരു ഡിഗ്രിയെ വീണ്ടും 60 മിനുട്ടുകളായി ഭാഗിച്ചാൽ കിട്ടുന്നതിൽ നിന്നുള്ള ഒരു മിനുട്ട് കമാനമാണ് ഒരു നോട്ടിക്കൽ മൈൽ 1,852 മീറ്റർ. ഇത് അന്താരാഷ്ട്ര ഏകകവ്യവസ്ഥ പ്രകാരമുള്ള ഒരു ഏകകമല്ലെങ്കിലും വൈമാനികരും, കപ്പിത്താന്മാരും ഉപയോഗിക്കുന്നുണ്ട്.