Question:

സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

A7

B6

C12

D14

Answer:

A. 7

Explanation:

സൈമൺ കമ്മീഷൻ

  • 1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം നടപ്പാക്കിയ ഭരണസംവിധാനത്തിന്റെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനായി ഗവൺമെന്റ് നിയമിച്ച ഏഴംഗ  കമ്മീഷൻ
  • 1927 നവംബറിലാണ് ബ്രിട്ടീഷ് ഗവൺമെൻറ് സൈമൺ കമ്മീഷനെ നിയമിച്ചത്.
  • സൈമൺ കമ്മിഷന്റെ ചെയർമാൻ - സർ ജോൺ സൈമൺ
  • പിന്നീട്‌ ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായിരുന്ന ക്ലമന്റ്‌ ആറ്റ്‌ലി ഇതില്‍ ഒരംഗമായിരുന്നു.
  • സൈമൺ കമ്മിഷൻ ഇന്ത്യയിൽ വന്ന വർഷം - 1928 ഫെബ്രുവരി 3
  • സൈമൺ കമ്മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി - ഇർവിൻ പ്രഭു

  • സൈമൺ കമ്മീഷനിൽ ഒരു ഇന്ത്യക്കാരന്‍പോലും ഉണ്ടായിരുന്നില്ല.
  • കമ്മീഷനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയത് ദേശീയ നേതാക്കന്മാരെ ക്ഷുഭിതരാക്കി.
  • കോണ്‍ഗ്രസ്, മുസ്ലിംലീഗ്‌, ഹിന്ദു മഹാസഭ തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ സൈമണ്‍ കമ്മീഷനെ ബഹിഷ്കരിച്ചു.
  • ഇന്ത്യയിലങ്ങോളമിങ്ങോളം സൈമണ്‍ കമ്മീഷനെതിരെ പ്രകടനങ്ങള്‍ നടന്നു.
  • സൈമണ്‍ കമ്മീഷൻ ഇന്ത്യയിലേക്കു വരുന്ന ദിവസമായ 1928 ഫ്രെബുവരി മൂന്നിന്‌ അഖിലേന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
  • 'സൈമണ്‍ ഗോ ബാക്ക്‌' എന്നതായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം
  • സൈമൺ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് - യൂസഫ് മെഹറലി

  • സൈമൺ കമ്മിഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ മർദനമേറ്റ് മരിച്ച സ്വാതത്ര്യസമര സേനാനി - ലാലാ ലജ്പത് റായ്
  • ലാലാ ലജ്പത് റായിയുടെ മരണത്തിനു പകരമായി വിപ്ലവകാരികൾ വധിച്ച ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ - സാൻഡേഴ്‌സ്
  • സാൻഡേഴ്‌സിനെ വധിച്ച ധീര ദേശാഭിമാനി - ഭഗത് സിംഗ്.

  • സൈമൺ കമ്മിഷൻ തിരിച്ച് പോയ വർഷം - 1929 മാർച്ച് 3
  • സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം - 1930

Related Questions:

The Human Rights Commissions at the centre and states are facing serious setbacks because (1) They function as recommendatory and advisory bodies fü) They can submit repurts only annually. (ii) There is no authority to exexule their orders (iv) The existing governmental system ignwres their recommendations,

താഴെ കൊടുത്തിട്ടുള്ളവയിൽ നീതി ആയോഗിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?

undefined

undefined

ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ?