സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ നടന്ന ഏഴാമത് പക്ഷി സർവ്വേയിൽ എത്ര പുതിയ ഇനം പക്ഷികളെയാണ് കണ്ടെത്തിയത് ?
A10
B14
C17
D19
Answer:
C. 17
Read Explanation:
സൈലൻ്റ് വാലിയിൽ 17 ഇനം പുതിയ പക്ഷികളെ വനം വകുപ്പ് കണ്ടെത്തി.
2023 ഡിസംബർ 27 നും 29 നും ഇടയിൽ നടന്ന ഏഴാമത് പക്ഷി സർവ്വേയിലാണ് 17 പുതിയ പക്ഷികൾ ഉൾപ്പെടെ 175 ഇനങ്ങളെ കണ്ടെത്തിയത്.
കേരള നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു കണക്കെടുപ്പ്.
85 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന പാർക്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘവും ക്യാമ്പ് ചെയ്താണ് കണക്കെടുപ്പ് നടത്തിയത്.
1990ലായിരുന്നു ആദ്യ സർവേ നടത്തിയത്. അന്നത്തെ സർവേ ഗ്രൂപ്പ് അംഗങ്ങളായിരുന്ന പി കെ ഉത്തമൻ, സി സുശാന്ത്, കെ എസ് ജോസ് എന്നിവരും പങ്കെടുത്തു എന്നത് ഇത്തവണത്തെ കണക്കെടുപ്പിൻ്റെ പ്രത്യേകതയായിരുന്നു. 2020ലായിരുന്നു ഏഴാമത് സർവേ നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.