നിലവിൽ ഇന്ത്യയിൽ എത്ര റാംസർ തണ്ണീർതട മേഖലകളുണ്ട് ?
A26
B80
C89
D34
Answer:
C. 89
Read Explanation:
റാംസർ ഉടമ്പടി
1971ൽ ഇറാനിലെ റംസാറിൽ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടു.
ഇതിനെ തുടർന്നാണ് 'റാംസർ ഉടമ്പടി' നിലവിൽ വന്നത്.
ഒരു പ്രത്യേക പരിസ്ഥിതി വ്യൂഹത്തിനെ (Ecosystem) മാത്രമായി പരിഗണിച്ചുകൊണ്ട് രൂപം നൽകിയ ഒരേയൊരു അന്താരാഷ്ട്ര പാരിസ്ഥിതിക ഉടമ്പടി കൂടിയായിരുന്നു ഇത്.
റാംസർ ഉടമ്പടി ഒപ്പുവച്ച ദിവസം : 1971 ഫെബ്രുവരി 2.
ഇതിന്റെ അടിസ്ഥാനത്തിൽ 1997 മുതൽ ഫെബ്രുവരി 2 'ലോക തണ്ണീർ തട ദിന'മായി ആചരിക്കുന്നു
റാംസർ ഉടമ്പടി നിലവിൽ വന്നത് : 1975 ഡിസംബർ 21.
നിലവിൽ 172 രാജ്യങ്ങൾ റാംസർ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ സൈറ്റുകളുള്ള രാജ്യം യുണൈറ്റഡ് കിംഗ്ഡം ആണ് (175)
രണ്ടാംസ്ഥാനത്ത് മെക്സിക്കോയാണ് (142)
തണ്ണീർത്തടങ്ങൾ കാണപ്പെടാത്ത ഭൂഖണ്ഡം : അന്റാർട്ടിക്ക
ഇന്ത്യ റാംസർ ഉടമ്പടിയുടെ ഭാഗമായത് 1982 ഫെബ്രുവരി 1നാണ്
2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിലെ റാംസർ തണ്ണീർതട മേഖലകളുടെ എണ്ണം - 89