Question:
മനുഷ്യനുൾപ്പെടെയുള്ള ഭൂരിഭാഗം സസ്‌തനികളിലും അവയുടെ ജീവിതകാലഘട്ടത്തിൽ എത്ര തവണ പല്ലുകൾ രൂപപ്പെടുന്നു?
Aഒരിക്കൽ
Bരണ്ടുപ്രാവശ്യം
Cമൂന്നുപ്രാവശ്യം
Dഇവയൊന്നുമല്ല
Answer:
B. രണ്ടുപ്രാവശ്യം
Explanation:
- മനുഷ്യനുൾപ്പെടെയുള്ള ഭൂരിഭാഗം സസ്‌തനികളിലും അവയുടെ ജീവിതകാലഘട്ടത്തിൽ രണ്ടുപ്രാവശ്യം പല്ലുകൾ രൂപപ്പെടുന്നു.
- ആദ്യത്തേത് പാൽപ്പല്ലുകളും അഥവാ കൊഴിയുന്ന പല്ലുകളും (Deciduous teeth), തുടർന്ന് വരുന്നവ സ്ഥിരദന്തങ്ങളും.
- ഇത്തരത്തിലുള്ള ദന്തവിന്യാസത്തെ ദ്വിജദന്തങ്ങൾ (Diphyodont) എന്നു പറയുന്നു.
- പ്രായപൂർത്തിയായ ഒരു മനുഷ്യന് 32 സ്ഥിരദന്തങ്ങളാണുള്ളത്.
- അവ നാലു വ്യത്യസ്‌ത തരത്തിൽ (Heterodont) കാണപ്പെടുന്നു :
- ഉളിപ്പല്ലുകൾ (Incisors)
- കോമ്പല്ലുകൾ (Canines)
- അഗ്രചർവണകങ്ങൾ (Premolars)
- ചർവണകങ്ങൾ (Molars)